മോട്ടറോളയെ ഗൂഗിള്‍ സ്വന്തമാക്കുന്നത് ആന്‍ഡ്രോയിഡിന്റെ രക്ഷയ്ക്ക്

'മോട്ടറോള മൊബിലിറ്റി'യെന്ന മൊബൈല്‍ കമ്പനിയെ 12.5 ബില്യണ്‍ ഡോളര്‍ (ഏതാണ്ട് 56000 കോടി രൂപ) മുടക്കി ഗൂഗിള്‍ ഏറ്റെടുക്കുന്നതെന്തിന്. അതിന് ധാരണയായെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ പലരും അത്ഭുതപ്പെട്ടു. മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന്റെ രക്ഷയ്ക്കാണ് ഗൂഗിള്‍ ഇങ്ങനെയൊരു ഡീലിന് പുറപ്പെട്ടതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കെതിരെ ആപ്പിളും മൈക്രോസോഫ്ടും നടത്തുന്ന പേറ്റന്റ് നടപടികള്‍ക്ക് ഒരു പരിധി വരെ തടയിടാനും, പകരം പ്രതിയോഗികളെ പ്രതിരോധത്തിലാക്കാനും ഗൂഗിളിനെ സഹായിക്കുന്ന നടപടിയാണ് മൊട്ടറോളയെ സ്വന്തമാക്കുന്ന നടപടി.
ടെക് രംഗത്ത് ബൗദ്ധീകസ്വത്തവകാശത്തിന്റെ പേരില്‍ വലിയ നിയമയുദ്ധങ്ങളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. പ്രത്യേകിച്ചും മൊബൈല്‍ സങ്കേതങ്ങളുമായി ബന്ധപ്പെട്ട പേറ്റന്റുകളുടെ പേരില്‍. പേറ്റന്റുള്ള ഐഫോണ്‍ സങ്കേതങ്ങള്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ കോപ്പിയടിക്കുന്നുവെന്ന് ആപ്പിള്‍ ആരോപിക്കുമ്പോള്‍, ആപ്പിളിനെതിരെയും ഗൂഗിളിനെതിരെയും പേറ്റന്റുകളുടെ പേരില്‍ മൈക്രോസോഫ്ട് രംഗത്തുണ്ട്.
ഈ സാഹചര്യത്തില്‍, മൊബൈല്‍ സങ്കേതങ്ങളുമായി ബന്ധപ്പെട്ട് മോട്ടറോള മൊബിലിറ്റിയുടെ പക്കലുള്ള 17000 പേറ്റന്റുകള്‍ ഗൂഗിളിന് സ്വയരക്ഷയ്ക്ക് കൂടുതല്‍ അവസരമൊരുക്കും. ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റം സംരക്ഷിക്കാനും അതുവഴി ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കുന്ന കമ്പനികളെ സഹായിക്കാനും ഗൂഗിളിനാകും.
മാത്രമല്ല, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മത്സരം കൂടുതല്‍ ശക്തമാകാനും ഗൂഗിളിന്റെ നീക്കം കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മൊബൈല്‍ ഹാര്‍ഡ്‌വേര്‍ രംഗത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഗൂഗിളിന് മോട്ടറോള മൊബിലിറ്റി അവസരമൊരുക്കും.
മൊബൈല്‍ രംഗത്ത് ഇത്രകാലവും ഗൂഗിളിന്റെ പങ്കാളികളായിരുന്ന സാംസങ്, എച്ച്ടിസി തുടങ്ങിയ കമ്പനികള്‍ക്ക്, ഗൂഗിളിന്റെ പുതിയ നീക്കം അലോസരമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം, ഈ കമ്പനികളുടെ പങ്കാളി മാത്രമാകില്ല ഇനി ഗൂഗിള്‍, ഇവയോട് മൊബൈല്‍ രംഗത്ത് മത്സരിക്കുന്ന കമ്പനി കൂടിയാകും.
ഗൂഗിളിന്റെ ചില പങ്കാളികളും ആപ്പിളും തമ്മില്‍ പേറ്റന്റിന്റെ പേരില്‍ ബലാബലം തുടരുന്നതിനിടെയാണ്, ആന്‍ഡ്രോയിഡിനെ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നീക്കം ഗൂഗിള്‍ നടത്തിയിരിക്കുന്നത്.
സാംസങ് പുറത്തിറക്കിയ ഗാലക്‌സി ടാബ് 10.1
സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് രംഗത്തെ തങ്ങളുടെ പേറ്റന്റ് കൈയേറിയെന്ന് കാണിച്ച്, യു.എസ്. ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന് മുന്നില്‍, ഗൂഗിളിന്റെ മറ്റൊരു പങ്കാളിയായ എച്ച്ടിസിക്കെതിരെ ആപ്പിള്‍
അതിന് തിരിച്ചടിയെന്ന നിലയില്‍ ആപ്പിളിനെതിരെ അമേരിക്കയില്‍ എച്ച്ടിസി